‘ഗുരുചിന്തന ഒരു മുഖവുര’ – ഒരു വിമര്‍ശം

‘ഗുരുചിന്തന ഒരു മുഖവുര’ എന്ന പേരില്‍ ഉരു-ഡിസി ബുക്സ് സംയുക്തസംരംഭം പ്രസിദ്ധീകരിച്ച നാരായണഗുരുദര്‍ശനത്തെകുറിച്ചുള്ള പഠനം വായിച്ചു. ഇത്തരത്തില്‍ ഗൗരവമുള്ള പഠനങ്ങള്‍ ഉണ്ടാകുന്നതില്‍ എത്രയും സന്തോഷമുണ്ട്. അതേസമയം, പുസ്തകം വിശദമായി വായിച്ചപ്പോള്‍, ഗുരുദര്‍ശനത്തെ വിശകലനം ചെയ്യുന്നതില്‍ ചിലയിടങ്ങളില്‍ ചില അപാകതകളും, അനാവശ്യ ക്ലിഷ്ടതകളും വന്നിട്ടുള്ളതായി തോന്നി. അവ പങ്കുവെക്കുന്നതാണീ കുറിപ്പ്. 1) “ഭ്രാന്തന്‍ (നാറാണത്ത് ഭ്രാന്തന്‍) എന്നതുതന്നെ ആളുകള്‍ കല്‍പ്പിച്ചുകൊടുത്ത ഒരു വിശേഷണമാണ്, ശ്രീനാരായണനെ ഗുരുവാക്കിയതുപ്പോലെ” (P.37). നാരായണഗുരുവിനെ എല്ലാവരും ‘ഗുരു’വായി കണ്ടിരുന്നോ ഇല്ലയോ എന്നതിനെ സംബന്ധിച്ച വാസ്തവം…

മനുഷ്യനും രാഷ്ട്രവും

തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (2016) സിനിമാപ്രദര്‍ശനത്തിനു മുമ്പുള്ള ദേശീയഗാനാലാപന വേളയില്‍, എഴുന്നേറ്റു നില്‍ക്കാതിരുന്ന, പോലീസുകാരനും മേള ചെയര്‍മാന്‍തന്നെയും ആവശ്യപ്പെട്ടിട്ടും എഴുന്നേല്‍ക്കാന്‍ വിസ്സമതിച്ച, പ്രിയ സുഹൃത്തുക്കളെകുറിച്ച് സന്തോഷവും അഭിമാനവുമുണ്ട്. വാസ്തവത്തില്‍‍, ദേശീയഗാനം ആലപിക്കുമ്പോള്‍ എല്ലാവരും നിര്‍ബന്ധമായും എഴുന്നേറ്റു നില്‍ക്കേണ്ടതുണ്ടോ?! രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് യേശുവും ശിഷ്യരും ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു സന്ദര്‍ഭം. നീണ്ടയാത്രകൊണ്ടു വിശന്നുവലഞ്ഞ ശിഷ്യര്‍, അവര്‍ പോകുന്ന വഴിയില്‍ വിളഞ്ഞു നിന്നിരുന്ന ധാന്യമണികള്‍ കൊറിച്ചുതിന്നു. അതൊരു സാബത്ത് ദിനമായിരുന്നു; ജൂതന്മാര്‍ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനുമായി നിശ്ചയിച്ചിട്ടുള്ള ദിനം….

നോട്ട് അസാധുവാക്കലിന്റെ ദുരുദ്ദേശങ്ങള്‍

(2016 നവംബര്‍ 8ന് ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ 500ന്റേയും 1000ന്റേയും നോട്ടുകള്‍ മുന്നറിയിപ്പുകളൊന്നുമില്ലാതെ അസാധുവാക്കിയതിനെ തുടര്‍ന്ന് എഴുതിയ കുറിപ്പ്) അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞ കാരണങ്ങള്‍ പകുതിവെന്ത നുണകളാണ്. സര്‍ക്കാരിന്റെ യഥാര്‍ത്ഥ ഉദ്ദേശം, കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി നടത്തിയ പ്രസ്താവനയില്‍നിന്നും (http://indianexpress.com/article/in…), നോട്ട് അസാധുവാക്കുന്നതിനെ അനുകൂലിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍നിന്നും വ്യക്തമാണ്. അവസാനമില്ലാത്ത മൂലധനസൃഷ്ടിയും മൂലധനവിനിമയവുമാണ് കമ്പോളസമ്പദ്‌വ്യവസ്ഥയുടെ ജീവശ്വാസം. ഈ മൂലധനതാല്‍പ്പര്യത്തിന് ബാങ്കുകളുടെ കടംകൊടുക്കല്‍ശേഷി ശക്തമായിരിക്കേണ്ടത് പരമപ്രധാനമാണ്. ആളുകള്‍-കോര്‍പ്പോറേറ്റുകള്‍, കടം…

The Azadi of the Kashmir People and of Humanity

Introduction This proposal is envisioned as a general directive to any or all people’s movements across the globe, with a special reference to the ongoing agitation by a large section of people in Kashmir[1] around their right to self-determination (hereafter referred as People of Kashmir). That is to say, though the proposal is addressed to…

സ്ത്രീയും ഇടവും

2016 മേയ് 28നു എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ ജിഷയെന്നു പേരുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി അതിക്രൂരമാംവണ്ണം കൊല്ലപ്പെട്ടു. അടച്ചുറപ്പുള്ള ഒരു താമസസ്ഥലം ജിഷയ്ക്ക് ഉണ്ടായിരുന്നില്ല എന്നത് കുറ്റവാളിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി… ഇതറിഞ്ഞതിനെ തുടര്‍ന്ന് എഴുതിയതാണ് ഈ കുറിപ്പ്. ജിഷയ്ക്കെതിരെ ഉണ്ടായതുള്‍പ്പടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അറിയുമ്പോഴെല്ലാം തോന്നാറുള്ള ചില കാര്യങ്ങളുണ്ട്; അവ,പുരുഷകേന്ദ്രീകൃത ചിന്തകള്‍ക്ക് പ്രാമുഖ്യമുള്ള സമൂഹങ്ങളില്‍ പലപ്പോഴും വിസ്മരിക്കപ്പെടാറുള്ളതോ തിരിച്ചറിയപ്പെടാത്തവയോ ആണ്. സ്ത്രീയ്ക്ക് ഇടം/സ്ഥല(space)വുമായുള്ള ബന്ധം – അതിന്റെ ആവശ്യം, കുറച്ചൊക്കെ പ്രകൃത്യാലുള്ള കാരണങ്ങളാലും, വളരെയധികം സാമൂഹികമായ കാരണങ്ങളാലും പുരുഷനിലും…

രോഹിതിനെ വായിക്കുമ്പോള്‍…

ഹൈദരബാദ്  യൂണിവേഴ്സിറ്റിയിലെ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല, 2015 ജനുവരി മാസം 17നു ഞായറാഴ്ച, ജാതിവിവേചനത്തിന്റെ ഇരയായി ആത്മഹത്യ ചെയ്തു. രോഹിതിന്റെ ആത്മഹത്യാകുറിപ്പിനെകുറിച്ചുള്ള ചില ചിന്തകളാണ് ചുവടെ… രോഹിത് വെമുലയുടെ മരണം ഒരുപാട് ഹൃദയങ്ങളെ വല്ലാതെ ഉലച്ചിട്ടുണ്ട്. ആ വേദന, ജാതിഭീകരതയ്ക്കെതിരെയുള്ള അതിശക്തമായ ജാഗ്രതയും മുന്നേറ്റവുമായി നമുക്കു ചുറ്റും പടരുകയുമാണ്. എന്നാല്‍, ദളിത് പശ്ചാത്തലമുള്ള ഒരു യുവാവ് സവര്‍ണ്ണപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു എന്നതു മാത്രമല്ല ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് ഞാന്‍ കരുതുന്നു; രോഹിതിന്റെ കത്തിനും അതിലൊരു പങ്കുണ്ട്. നമ്മെയെല്ലാം…

ലോകസര്‍ക്കാരിന്റെ നയരേഖ – നടരാജഗുരു

മനുഷ്യരാശി ഒന്നാണ്; ഇതാണ് ഈ പ്രകടനപത്രികയുടെ അടിസ്ഥാനദര്‍ശനം. മനുഷ്യരാശിയുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ആരംഭിക്കുന്നത് മനുഷ്യരുടെ ഒരുമയും സാഹോദര്യവും വേണ്ടവിധം അംഗീകരിക്കുന്നതില്‍ നിന്നാണ്. ഇതിനു വിരുദ്ധമായി, അധികാരത്തിന്റേയും പ്രയോഗികതയുടേയും ന്യായങ്ങള്‍ പറഞ്ഞ് മനുഷ്യരെ പല അടഞ്ഞ സമൂഹങ്ങളായി പരിഗണിക്കുന്നത് ഈ ദര്‍ശനത്തെ അവമതിക്കലാണ്. മനുഷ്യര്‍ അവരുടെ ജന്മംകൊണ്ടും, സുഖത്തെ ലക്ഷ്യമാക്കുന്ന ദൈനംദിന പ്രവര്‍ത്തികളാലും, ഒരുവന് മറ്റൊരുവനോടുള്ള പാരസ്പര്യംകൊണ്ടും ഒന്നായിരിക്കുന്നു. യോഗാത്മ ദര്‍ശനം (unitive or dialectical vision) മനുഷ്യജീവിതത്തിന് അടിസ്ഥാനമായി യോഗാത്മകവും പരമവുമായ ഒരു മൂല്യമുണ്ട്. ആ മൂല്യം…

ഏകമതം – നടരാജഗുരു

കുറേ ആളുകള്‍ ചില പ്രത്യേക വിശ്വാസ-ആചാരങ്ങളെ പിന്തുടരുന്ന സമ്പ്രദായത്തെ നമുക്ക് മതം എന്നു വിളിക്കാം. മതത്തില്‍ വിശ്വാസവും പ്രവര്‍ത്തിയും ഒരുമിക്കുന്നു. എന്നാല്‍, ഈ വിശ്വാസികളില്‍ ഒരു കൂട്ടര്‍ ഞായറാഴ്‌ചകളിലും മറ്റൊരു കൂട്ടര്‍ ശനിയാഴ്ചകളിലുമാണ് പള്ളിയില്‍ പോകുന്നതെങ്കില്‍ രണ്ടു കൂട്ടരുടെയും മതാചാരങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഉള്ളതായി നമുക്ക് മനസ്സിലാക്കാം. ഈ വ്യത്യാസം ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ രണ്ടു കൂട്ടരോടും അവരുടെ ആചാരങ്ങളെക്കുറിച്ച് കൂടുതല്‍ ചോദിക്കാനും, വ്യത്യസ്ത മതവിഭാഗങ്ങളില്‍ ഏതിലെങ്കിലും നമുക്കവരെ ഉള്‍പ്പെടുത്താനും കഴിയും. ഒരു കൂട്ടര്‍ക്കിടയില്‍ ഇല്ലാത്ത വിശ്വാസാചാരങ്ങള്‍ അവരില്‍…

Towards A Unitive life

This is an interview of me (Shyam Balakrishnan), done by Sharath & Jayan P.M. (Keraleeyam Magazine). In May 21-2014, ‘Thunderbolt’, the anti-maoist wing of the Kerala state, took me in custody as a suspected Maoist, raided my house and seizured my computers and mobile.  This is the context of the interview. In this, I have shared…

മനുഷ്യനായ ദൈവം

സി.ആര്‍. പരമേശ്വരന്റെ ‘പോകുവാന്‍ എങ്ങുമില്ല’ എന്ന ലേഖനത്തില്‍ ഉടനീളം കാണാവുന്ന വികാരം മനുഷ്യസമൂഹത്തെക്കുറിച്ചുള്ള കടുത്ത അശുഭവിശ്വാസമാണ്. ജൈവികമെന്നോണമുള്ള സ്വാര്‍ത്ഥപരമായ ഏകപക്ഷീയതകള്‍ക്കാണ് മനുഷ്യപ്രകൃതത്തില്‍ സ്വാധീനം കൂടുതലെന്നും, അതിനാല്‍ മനുഷ്യരാശിയുടെ സമഗ്രവും ഗുണപരവുമായ പരിവര്‍ത്തനം സാധ്യമല്ലെന്നും അദ്ദേഹം കരുതുന്നു; നമ്മളില്‍ വളരെപ്പേരുടെ ഒരു അടിസ്ഥാന ധാരണയെയാണ് സി.ആര്‍. പ്രതിനിധീകരിക്കുന്നത്. താത്വികമായി വിധിവാദത്തിന്റെ(determinism) പരിധിയിലാണ് അദേഹത്തിന്റെ ലേഖനം വരുന്നതെന്ന് പറയാം. എന്നാല്‍ മനുഷ്യജീവിതം രൂപപ്പെടുന്നത് വിധിയാല്‍(fate) മാത്രമല്ല; സ്വതന്ത്രേച്ഛയും(free will) ചേര്‍ന്നാണ്. സി.ആറിന്റെ ലേഖനത്തില്‍ പറയുന്ന ജൈവികസ്വാര്‍ഥത വിധിയോട് ചേര്‍ന്നുനില്ക്കുന്നതാണെങ്കില്‍, അതിനുള്ള…

മൌനപ്പൂന്തേന്‍ – ആമുഖം

നാരായണഗുരുവിന്റെ സംഭാഷണങ്ങളുടെ സമാഹാരമായ ‘മൌനപ്പൂന്തേനി’ന്റെ ആമുഖകുറിപ്പാണിത് മനുഷ്യന് തന്നെക്കുറിച്ചുത്തന്നെയുള്ള മൂല്യബോധമാണ് മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കാരണവും പ്രചോദനവും. തന്റെത്തന്നെ മൂല്യത്തെക്കുറിച്ച് ഓരോ മനുഷ്യനും ബോധ്യമുണ്ടാവുകയാണ് അത്തരം പ്രവര്‍ത്തനങ്ങളുടെയെല്ലാം ലക്ഷ്യം. തന്റെ സഹജമൂല്യമെന്ന ഈ ആദര്‍ശം മനുഷ്യന്റെ ദാര്‍ശനിക-മത-രാഷ്ട്രീയവീക്ഷണങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ദേശ-കാലഭേദമില്ലാതെ നിലനില്‍ക്കുന്നതാണ്. നമ്മളെല്ലാം പങ്കിടുന്ന മനുഷ്യത്വമെന്ന ആ മൂല്യമാണ്‌ നീതി, സാഹോദര്യം, സമത്വം, ജനാധിപത്യം എന്നുത്തുടങ്ങി ‘നമ്മള്‍’ എന്ന വാക്കിനുപ്പോലും അര്‍ഥവും സാര്‍വത്രികമാനവും നല്‍കുന്നത്. എന്നാല്‍, മനുഷ്യന്റെ ഈ മൂല്യാബോധത്തിന് ആധികാരികത ഉണ്ടാകണമെങ്കില്‍ അനന്തമായ പ്രപഞ്ചത്തില്‍ തനിക്കുള്ള മൂല്യം-സ്ഥാനം…

ജനാധിപത്യവും സായുധപോരാട്ടവും

കേരളത്തില്‍ പലയിടങ്ങളിലും അടുത്തകാലത്തായി മാവോയിസ്റ്റ് ലേബലില്‍ അക്രമസമരങ്ങള്‍ അരങ്ങേറുന്നുണ്ട്‌. അവയെ ചെറുക്കാനെന്ന പേരില്‍ കേരളപോലീസ്, ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സാമൂഹികപ്രവര്‍ത്തകരേയും, കൂട്ടായ്മകളേയും, സമരങ്ങളേയും നിരന്തര നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും അനാവശ്യ ഇടപെടലുകളിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുപോരുന്നു. അത്തരം പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കിടയില്‍, നിലവിലെ വ്യവസ്ഥിതിയെ അടിമുടി ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തെ മാവോവാദികള്‍ക്കൊപ്പം പങ്കുവെക്കുന്നവരായി ധാരാളമാളുകളുണ്ട്. എന്നാല്‍, ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ മാവോവാദികള്‍ മുന്നോട്ടുവെക്കുന്ന സായുധസമരത്തെ അവര്‍ അംഗീകരിക്കുന്നില്ല. ഈ നിര്‍ണ്ണായക വ്യത്യാസത്തെ സംവാദങ്ങള്‍ക്ക് അനുഗുണമാംവിധം കൃത്യമായും വിശദമായും രേഖപ്പെടുത്തേണ്ട ആവശ്യം ജനാധിപത്യസമീപനമുള്ള…

ദര്‍ശനവും രാഷ്ട്രീയവും

മാവോവാദിയെന്നു സംശയിച്ച് സര്‍ക്കാരിന്റെ മാവോവിരുദ്ധസേനയായ ‘തണ്ടര്‍ബോള്‍ട്ട്’ എന്നെ  കസ്റ്റഡിയില്‍ എടുക്കുകയും (മേയ് 20, 2014) തുടര്‍ന്ന് എന്റെ താമസസ്ഥലം നിയമവിരുദ്ധമായി പരിശോധിച്ച് ലാപ്ടോപ്പുകളും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന്, ഞാനുമായി കേരളീയം മാസികയിലെ എസ്. ശരത്തും, പി.എം. ജയനും നടത്തിയ അഭിമുഖ സംഭാഷണമാണ് ചുവടെ. ജനാധിപത്യം, സ്വകാര്യമൂലധനവ്യവസ്ഥ, ദേശരാഷ്ട്രം, കുടുംബം, മതം തുടങ്ങിയ വ്യവസ്ഥിതികളെകുറിച്ചും സമഗ്രമായ ഒരു ജീവിതസമീപനത്തിന്റെ സാധ്യതകളെകുറിച്ചുമുള്ള നിരീക്ഷണങ്ങള്‍ ഇതില്‍ പങ്കുവെച്ചിട്ടുണ്ട്.   ***** ഇക്കഴിഞ്ഞ (2014) മെയ്മാസം 20നും തുടര്‍ന്നുള്ള ദിവസങ്ങളിലും…